Message for the Reader
************************************************
Conveying the message of Truth is important to Islam and not "Converting"."Let there be no compulsion in religion: Truth stands out clear from Error: (Qur'an 2:256)"

"Allah does not look at your appearance or your possessions; but He looks at your heart and your deeds." (Muslim)
*******************************************************************


This Blog DOES NOT belong to any political or any particular sect or denomination.This blog is not here to insult other Religion. The main aim of this BLOG is to spread the true message of Islam to all the Human Beings,some times a message that comes to my inbox as forward mails or a post made by the blog author.Sharing Knowledge is the prime aim behind this.

From the House of Islam

ഇത്‌ ഇന്ന് പുതുതായി ചേര്‍ത്ത ഇനങ്ങളുടെ ലിസ്റ്റ്‌ ആണ്‌ 2010-07-27

  1. റമദാനിനെ നാം എങ്ങനെ വരവേല്ക്കും ? ( മലയാളം )
  2. മാതൃകാ പ്രബോധകന്‍ ( മലയാളം )
  3. പ്രബോധനം മുന്ഗണനാക്രമം; പ്രവാചകന്മാരുടെ മാതൃകയില്‍ ( മലയാളം )
  4. പ്രവാചക സുന്നത്ത്‌ തെളിമയാര്ന്ന മാര്ഗംക ( മലയാളം )
  5. സ്വര്ണ്ണം: ഉപയോഗവും സക്കാത്തും ( മലയാളം )
  6.  തൗഹീദ്‌ പ്രമാണങ്ങളിലൂടെ - 1 ( മലയാളം )
  7. വസ് വാസില്‍ നിന്നും മോചനം ( മലയാളം )
  8. വിപത്തുകളും ക്ഷമയും ( മലയാളം )
  9. നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള്‍ ( മലയാളം )
  10. ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്: ചരിത്രവും സന്ദേശവും ( മലയാളം )
  11. പ്രതിസന്ധികളില്‍ പതറാതെ മുന്നേറുക ( മലയാളം )
  12. സ്വര്ഗ്ഗ ത്തിലേക്കുള്ള ക്ഷണം ( മലയാളം )
  13.  മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശിത്തെ ബാധിക്കുന്ന സംഗതികളും ( മലയാളം )
  14. ബറാത്ത് രാവും അനാചാരങ്ങളും ( മലയാളം )
  15. മയക്കുമരുന്ന് മാരകം: നിഷിദ്ധവും ( മലയാളം )
  16. 'മണീചെയിന്‍' ഇസ്ലാമിക വിധി? ( മലയാളം )
  17. നാരിയ സ്വലാത്ത് ( മലയാളം )
  18. നമസ്കാരം ദീനിന്റെ നെടുംതൂണ്‍ ( മലയാളം )

Don't hurt....

Do not hurt any creature, specially a human being by any word or action of yours. VERY OFTEN WE  are not cautious enough in the words we utter..... Restrain yourself from speaking or acting in any manner hurtful to others. Just as doing every act for the sake of Allah is the very essence of true faith , avoidance of causing hurt to anyone is the gist of Allah's commands. 
[A forward]                                    

പിതാവേ, ആ മരിച്ചത്‌ നിങ്ങളായിരുന്നെങ്കിൽ..


 ലോവര്‍  പ്രൈമറി സ്കൂളിലെ ഒരു മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി. സ്വാഭാവികമായും അവന്‌ എത്ര വയസ്സ്‌ ഉണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു ദിവസം ഇസ്ലാം മതകാര്യങ്ങള്‍  പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ ക്ലാസ്സ്‌ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു അവന്‍ . അദ്ധ്യാപകന്‍  തന്റെ സംസാരത്തിനിടയില്‍  ഫജ്‌റ് നമസ്കാരത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ആകുരുന്നുമനസ്സുകളെ സ്വാധീനിക്കുന്ന ശൈലിയില്‍ വിശദീകരിച്ചുകൊടുത്തു. അത്‌കേട്ടപ്പോള്‍  അവന്റെ കുരുന്നു മനസ്സില്‍  ആഴത്തില്‍  ചലനങ്ങളുണ്ടായി. ഇതുവരെയും അവന്‍  ഫജ്‌ര്‍  നമസ്കരിച്ചിട്ടില്ല. അവന്റെ വീട്ടില്‍  ആരും തന്നെ അത്‌നമസ്കരിക്കുന്നതായി അവന്‍  കണ്ടിട്ടുമില്ല.

ക്ലാസ്സ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ടും അവന്റെ ചിന്ത മുഴുവന്‍  ആ നമസ്കാരത്തിന്റെ പ്രാധാന്യവും അത്‌ നമസ്കരിക്കാതിരുന്നാല്‍  കപട വിശ്വാസികളില്‍ ള്‍പ്പെടുമല്ലോ എന്നഭയവുമായിരുന്നു. കപട വിശ്വാസികള്‍  നരകത്തിന്റെ അടിത്തട്ടിലാണെന്ന് അവന്‍  കേട്ടിട്ടുമുണ്ട്‌. അതുകൊണ്ട്‌ എങ്ങനെയെങ്കിലും നാളെ സുബ്‌ഹിനമസ്കരിക്കണമെന്ന് അവനുറച്ചു. പക്ഷെഎങ്ങനെ നാളെ ആ നേരത്ത്‌ എഴുന്നേല്‍ക്കും ഏറെ ആലോചിച്ചിട്ടും അതിനൊരു വഴിയും അവന്‍ കണ്ടില്ല. ഒടുവില്‍  നേരം വെളുക്കുംവരെ ഉറങ്ങാതിരിക്കാന്‍  തന്നെ അവന്‍  തീരുമാനിച്ചു. അതെകപട വിശ്വാസികളില്‍  ഉള്‍പ്പെടാതിരിക്കാനും വളരെ പ്രാധാന്യം നിറഞ്ഞ ഫജ്‌ര്‍  നമസ്കാരംനിര്‍വ്വഹിക്കാനും പുലരും വരെ ഉറങ്ങാതെ അവന്‍ കാത്തിരുന്നു. സമയം വൈകുംതോറുംണ്‍പോളകള്‍ക്ക്‌ ഭാരം കൂടിവന്നു. കിടക്കണമെന്ന് അതിയായ ആഗ്രഹം. ബാങ്ക്‌ വിളിക്കാന്‍  ഇനിയും എത്രയോ നേരമുണ്ട്‌. കുറച്ച്‌ ഉറങ്ങി എഴുന്നേല്‍ക്കാമല്ലോ... അരോ അവന്റെ ചെവിയില്‍ മന്ത്രിക്കുന്നതുപോലെ. പിശാചായിരിക്കും. പ്രാഭാത നമസ്കാരം മുടക്കാന്‍  പിശാച്‌ വന്ന് ചെവിയില്‍ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച്‌ ഉസ്താദ്‌ പറഞ്ഞത്‌ അവന്‌ ഓര്‍മ്മ വന്നു. അവന്‍  ആയത്തുല്‍  കുര്‍സിയ്യ്‌ ഓതി. ഖുര്‍ആനെടുത്ത്‌ അറിയുന്ന സൂറത്തുകളും...

അല്ലാഹു അക്ബര്‍ ...അല്ലാഹു അക്ബര്‍ ...

നിശബ്ദമായ അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്ന ഫജ്‌ര്‍  നമസ്കാരത്തിനായുള്ള ബാങ്കിന്റെ അലയൊലികള്‍  കേട്ട്‌ അവന്‍  ചാടിയെഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ വാതില്‍  തുറന്നു. അതുവരെ ഉറങ്ങാതിരുന്ന അവന്റെ മുമ്പിലതാ മറ്റൊരു പ്രതിബന്ധം.

പള്ളി കുറച്ചപ്പുറത്താണ്‌. നേരിയ ഇരുട്ടുള്ള ആ സമയത്ത്‌ കുറച്ചപ്പുറത്തുള്ള പള്ളിയിലേക്ക്‌ എങ്ങനെ തനിച്ചുപോകുംഇത്രയും നേരം കാത്തിരുന്നിട്ട്‌...

അവന്‍  കരച്ചിലിന്റെ വക്കോളമെത്തി. സങ്കടം സഹിക്കാനായില്ല. പെട്ടെന്ന് വീടിനു മുമ്പിലുള്ള റോഡിലൂടെ ആരോ നടന്നുപോ-കുന്ന കാലൊച്ച    കേട്ടവന്‍   സൂക്ഷിച്ചു നോക്കി. മങ്ങിയവെളിച്ചത്തില്‍  അവന്‍  കണ്ടു. പള്ളിയെ ലക്ഷ്യം വെച്ച്‌ നടന്നുനീങ്ങുന്ന ആ രൂപം തന്റെ അയവാസിയും കൂട്ടുകാരനുമായ അഹ്‌മദിന്റെ വല്യുപ്പയാണ്‌. അവനു സന്തോഷമായി. അവന്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ ആ രൂപത്തെ പിന്തുടര്‍ന്നു. അയാളറിഞ്ഞാല്‍  ... തന്റെ വീട്ടുകാരെ അറിയിച്ചാല്‍  വീട്ടുകാര്‍  തന്നെ തടയുമോഎന്നവന്‍ ഭയപ്പെട്ടു. അങ്ങനെ ദിവസങ്ങള്‍  കടന്നുപോയി.

ഒരു ദിവസംഅയാള്‍  മരിച്ചു. വിവരംഅവനുമറിഞ്ഞു. അവന്‌ സങ്കടം സഹിക്കാനായില്ല. അവന്‍  തേങ്ങിതേങ്ങിക്കരഞ്ഞു. അതുകണ്ട അവന്റെ മാതാപിതാക്കള്‍  അല്‍ഭുതപ്പെട്ടു. പിതാവ്‌ അവനോട്‌ ചോദിച്ചു: "അയാള്‍ മരിച്ചതിന്‌ നീയെന്തിനാണിങ്ങനെ കരയുന്നത്‌അദ്ദേഹം നിന്റെ സമപ്രായക്കാരനോ കളിക്കൂട്ടുകാരനോ അല്ല.?? നിന്റെ അടുത്ത ബന്ധുവും അല്ല???"

നിറഞ്ഞുതുളുമ്പിയ കണ്ണുകളുയര്‍ത്തി ആ കുരുന്ന് തന്റെ പിതാവിനെ നോക്കി വിക്കി വിക്കി പറഞ്ഞു:. "പിതാവേ.. അദ്ദേഹത്തിനു പകരംമരിച്ചത്‌ നിങ്ങളായിരുന്നെങ്കില്‍  എത്ര നന്നായിരുന്നു.

ഇടിവെട്ടേറ്റവനെപ്പോലെ സ്തംഭിച്ചുപോയി ആ പിതാവ്‌. എന്താണ്‌ തന്റെ മകന്‍  ഈ രൂപത്തില്‍ സംസാരിക്കുന്നത്‌. പിതാവായ തന്നേക്കാള്‍ അദ്ദേഹത്തെയാണോ ഇവന്‍  സ്നേഹിക്കുന്നത്‌തന്നെ ഇവന്‍  ഇഷ്ടപ്പെടുന്നില്ലേപിതാവിന്റെ മനസ്സില്‍ ഒട്ടേറെ ചോദ്യചിഹ്നങ്ങള്‍ ... അതുമനസ്സിലാക്കിയിട്ടെന്നവണ്ണം കാപട്യമറിയാതെ,നിഷ്കളങ്കമായ മനസ്സോടെ ഗദ്‌ഗദമടക്കി അവന്‍ പറഞ്ഞു: "നിങ്ങള്‍  വിചാരിക്കുന്നതൊന്നുമല്ല കാരണം. എന്റെ ഫജ്‌ര്‍  നമസ്കാരം നഷ്ടപ്പെടുമെന്നകാര്യമോര്‍ത്തിട്ടാണ്‌. നാളെ... ഞാന്‍  എങ്ങനെ... ഫജ്‌റിന്‌ പള്ളിയില്‍  പോകും..."അവന്‍ വിങ്ങിപ്പൊട്ടി. പിതാവ്‌ ഒന്നും മനസ്സിലാവാതെ അവനെ തുറിച്ചുനോക്കി.കരച്ചിലിനിടയില്‍ അവന്‍ കാര്യങ്ങള്‍  പിതാവിനു വിശദീകരിച്ചു കൊടുത്തു. ഒരു നീണ്ടനിശ്വാസമുതിര്‍ത്തവന്‍  പറഞ്ഞു: "എന്താണ്‌ ബാപ്പാ നിങ്ങള്‍  ഫജ്‌ര്‍ നമസ്കരിക്കാത്തത്‌എന്താണ്‌ നിങ്ങള്‍ക്കും ഞാന്‍  അവിടെ കണ്ട ആ നല്ലമനുഷ്യരെപ്പോലെ അവിടെ വന്ന് സുബ്‌ഹി നമസ്കരിച്ചാല്‍ ..."
നല്ല മനുഷ്യരോആരാണവര്‍ എവിടെയ്‌ആണ്‌ നീഅവരെ കണ്ടത്‌?"
പള്ളിയില്‍ .. രാവിലെ നമസ്കരിക്കാന്‍ വരുന്നവര്‍  ..."

അവന്‍  തന്റെ കഥ മുഴുവന്‍  തന്റെ പിതാവിനോട്‌ വിശദീകരിച്ചു. ഒടുവില്‍  കളങ്കമൊട്ടുമില്ലാത്ത ആ കുരുന്നു മനസ്സില്‍  നിന്നുമുതിര്‍ന്ന വാക്കുകള്‍ ഇതായിരുന്നു.

അവരൊക്കെ സ്വര്‍ഗ്ഗത്തില്‍  പോകുമ്പോള്‍  എന്റെ ബാപ്പ മാത്രം... നരകത്തിന്റെ അടിത്തട്ടിലായകപടവിശ്വാസികളുടെ കൂട്ടത്തില്‍ ..."
ഇപ്പോ വിങ്ങിപ്പൊട്ടിയത്‌ അയാളായിരുന്നു. അവന്റെ വാക്കുകള്‍  അയാളില്‍  എവിടെയൊക്കെയോആഴത്തില്‍ മുറിവുകളുണ്ടാക്കി. അയാള്‍  അവനെ കോരിയെടുത്തു. അയാളുടെ കണ്ണുകള്‍  നിറഞ്ഞു. അവനെ ആശ്ലേഷിച്ചുകൊണ്ടയാള്‍  പറഞ്ഞു: " മോനേ.. നീയെന്റെ കണ്ണുകള്‍  തുറന്നു. ഇനി മോനെ സുബ്‌ഹിക്ക്‌ പള്ളിയില്‍  കൊണ്ടുപോകുന്നത്‌ബാപ്പയായിരിക്കും." അന്നുമുതല്‍ അയാള്‍ കൃത്യമായും അതും പള്ളിയില്‍  വെച്ച്‌ ജമാഅത്തായി തന്നെ നമസ്കരിക്കാന്‍   തുടങ്ങി.

സഹോദരാ.. ഇവിടെ നമുക്ക്‌ ഇതിനോക്കെ കാരണക്കാരനായ ആ നല്ല അദ്ധ്യാപകനും പിന്നെആ ചെറിയ നെഞ്ചിനകത്തെ വലിയ മനസ്സിനുടമയായ കുട്ടിക്കും ഒരായിരം ആശീര്‍വാദങ്ങള്‍  നേരുന്നതോടൊപ്പം ആ പിതാവിന്‌ തന്റെ തീരുമാനത്തില്‍  ഉറച്ചു നില്‍ക്കാന്‍  തൗഫീക്കിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ശേഷം,നമ്മെക്കുറിച്ചൊരല്‍പ്പം ചിന്തയുമാവാം.

സഹോദരാ...
കുരുന്നു മനസ്സില്‍ പോലും ഈമാനിന്റെ നാമ്പുകള്‍ മുള പൊട്ടുകയും ഉപദേശങ്ങള്‍  ഫലപ്പെടുകയും സ്രഷ്ടാവായ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും വാക്കുകള്‍ ആഴത്തില്‍ പ്രതികരണമുണ്ടാക്കുന്നതിന്റെയും ചെറിയൊരു ഉദാഹരണമണു മുകളില്‍ .

സഹോദരാ... വിനീതമായി പറയട്ടെ,
എത്ര കാലമായി മുസ്ലിമെന്ന നിലക്ക്‌ജീവിക്കാന്‍ തുടങ്ങിയിട്ട്‌. എത്ര മതപ്രസംഗങ്ങള്‍ ... ഖുതുബകള്‍ ... ഉപദേശങ്ങള്‍  കേട്ടു. എന്നിട്ടും... "ഞങ്ങള്‍  കേട്ടുപക്ഷേ അനുസരിക്കാനൊന്നും തയ്യാറല്ല" എന്ന ജൂതമനസ്സിനുടമകളായി കേള്‍ക്കുകയും കേള്‍ക്കുന്നതത്രയും മറ്റൊരു ചെവിയിലൂടെ പുറത്തേക്ക്‌ തള്ളുകയും ചെയ്യുന്നവരായി നമ്മള്‍ ... മുസ്ലിമെന്ന നിലയില്‍ മേനിനടിക്കുന്നവര്‍ ... ഒരു പക്ഷെതങ്ങളാണ്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ കക്ഷികള്‍ എന്നുകൂടി പറഞ്ഞ്‌ പ്രത്യേകം പരിചയപ്പെടുത്തുന്നവര്‍ .. എന്നിട്ടും..... എന്നിട്ടും നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതുപോലും ദൈവീക കല്‍പനകള്‍  ധിക്കരിച്ചുകൊണ്ടും.

ഖേദകരമെന്നല്ലാതെ എന്ത്‌ പറയാന്‍ .. ഇന്ന് നമ്മിലധികപേരും ഫജ്‌ര്‍  നമസ്കാരം പാഴാക്കി കളയുന്നവരാണ്‌. പലരുടെയുംജീവിതനിഘണ്ടുവില്‍ അങ്ങനെയൊരു നമസ്കാരം തന്നെ ഇല്ലാത്തതുപോലെ. ഇനിനമസ്കരിക്കുന്നവരുടെ സ്ഥിതി തന്നെ എന്താണ്‌?പള്ളിയില്‍  പോയി നമസ്കരിക്കുക എന്ന ഒരു കാര്യം തന്നെ ആളുകള്‍ക്കറിയില്ല. ഇനി വീട്ടില്‍  നിന്ന് അതു നിര്‍വ്വ്വഹിക്കുന്നവരോഅത്‌ അതിന്റെ സമയത്തല്ല നിര്‍വ്വഹിക്കുന്നത്‌. പലരുംളുഹ്‌ര്‍ നമസ്കാരത്തിന്റെ കൂടെയോ മറ്റ്‌ ഏതെങ്കിലും നമസ്കാരത്തിന്റെ കൂടെയോ ആണ്‌ അത്‌ നിവ്വഹിക്കാറ്‌. പലരും ഇതിന്റെ ഗൗരവംമനസ്സിലാക്കിയിട്ടില്ലാത്തതുപോലെയാണ്‌.
പ്രിയപ്പെട്ട സഹോദരാ...
നമ്മിള്‍  ഒരാള്‍ ഒരാളെ ആത്മാത്ഥമായും സത്യസന്ധമായും ആണ്‌ സ്നേഹിക്കുന്നതെങ്കില്‍ ഒരാളെ കണ്ടുമുട്ടുന്നത്‌ അപരന്‌ ഇഷ്ടമാല്ലാതിരിക്കുമോഎന്നല്ലസ്നേഹത്തിന്റെ തോതനുസരിച്ച്‌ അയാളുടെ ചിന്തയില്‍  അധിക സമയവുംഅയാളായിരിക്കുകയും ചെയ്യും. അങ്ങനെ സ്നേഹിക്കുന്ന ഒരാളെ കണ്ടുമുട്ടുന്ന സമാഗമ സമയമടുത്താല്‍  താന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന തന്റെ സ്നേഹ ഭാജനത്തെകണ്ടല്ലാതെ ഉറങ്ങാ പോലും കഴിയില്ല. അപ്പോള്‍ അല്ലാഹുവില്‍  വിശ്വസിച്ച്‌മറ്റെല്ലാറ്റിനേക്കാളും അവനെ സ്നേഹിക്കുന്നുവേന്ന് പറയുന്ന ഒരാള്‍ പ്രഭാത നമസ്കാരത്തിനായി എഴുന്നേറ്റ്‌ പള്ളിയില്‍  പോയി നമസ്കരിക്കാതെ കിടന്നുറങ്ങിയാല്‍  അവന്റെ സ്നേഹമെങ്ങനെയാണ്‌ ആത്മാര്‍ത്ഥമാവുകസത്യത്തില്‍ അവന്‍  അവന്റെ മഹത്വത്തെ അംഗീകരിക്കുകയും അവനെ കണ്ടുമുട്ടണമെന്ന് അഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ?

ഒരു കോടീശ്വരന്‍ ഒരു ഓഫര്‍  പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിനു് ഒരു ജോലിക്കാരനെ വേണം. അതിരാവിലെ അദ്ദേഹതെ വിളുച്ചുണര്‍ത്തലാണ് ജോലി. ഏതാനും മിനിട്ടുകള്‍ എടുക്കുന്ന ഇത്രയുംനിസ്സാരമായ ജോലിക്ക്‌ ഓരോ ദിവസവും അദ്ദേഹം 200 ദീനാര്‍  വീതം നക്കും. തന്റെ ജോലി കൃത്യമായി എത്ര കാലത്തോളം ചെയ്യുന്നുവോ അത്രയും കാലം ദിവസവും ഈ ഓഫര്‍ ജോലിക്കാരന്‌ ലഭിക്കുന്നതായിരിക്കും. എന്നാല്‍ തക്കതായ യാതൊരു കാരണവും കൂടാതെ തന്റെ കൃത്യനിര്‍വ്വഹണത്തില്‍  അലംഭാവം കാണിച്ചാല്‍ അന്നുമുതല്‍  ജോലി നഷ്ടമാവും.

പ്രിയപ്പെട്ട സഹോദരാ.. ഇങ്ങനെയൊരുഓഫര്‍ നിങ്ങള്‍ അറിയാനിടവന്നാല്‍  ഏതൊക്കെ നിലക്ക്‌ ആ ജോലി കരസ്ഥമാക്കാന്‍  ശ്രമിക്കും. ഏതൊക്കെ ആളുകളെ പോയി കണ്ട്‌ വാസ്തക്ക്‌ ശ്രമിക്കും. എങ്ങനെയെങ്കിലും ആ ജോലിയൊന്നു ശരിയായി കിട്ടാ. അങ്ങനെ ആ ജോലി കിട്ടിയെന്ന്വിചാരിക്കുക. എന്നാല്‍  എത്രമാത്രം ജാഗ്രതയോടെയായിരിക്കും കൃത്യസമയത്തിനുംമുമ്പേയുണര്‍ന്ന് തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍  ശ്രമിക്കുക. കാരണം കൃത്യമായി ജോലി നിര്‍വ്വഹിച്ചാല്‍  ദിവസവും കിട്ടുന്ന 200 ദീനാറിന്റെ വിലയും അലംഭാവം കാണിച്ചാലുണ്ടാവുന്ന നഷ്ടത്തെക്കുറിച്ചും ശരിക്കുമവനറിയാം. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ദിവസം അതിനു കഴിയാതെ വന്നാല്‍  അതില്‍  എത്രമാത്രം വിഷമവും ബേജാറും ആ ജോലിക്കാരനുണ്ടാവും. തക്കതായ കാരണംകൊണ്ടാണ്‌ അന്നതിന്‌ കഴിയാതെ വന്നത്‌ എന്ന് സ്ഥാപിക്കാന്‍  ഏതൊക്കെ മാര്‍ഗ്ഗത്തിലായിരിക്കും അയാള്‍  ശ്രമിക്കുക.

എങ്കില്‍  സഹോദരാ..
സൃഷ്ടിച്ച്‌ ഈ രൂപത്തിലാക്കി ജോലി നല്‍കിഭക്ഷണം നല്‍കിഎന്നുവേണ്ട എല്ലാ അനുഗ്രങ്ങളും നല്‍കിയ ആ അനുഗ്രഹ ദാദാവായ സൃഷ്ടാവിനുവേണ്ടി ദിവസവും രാവിലെ ഉറക്ക്‌ വിട്ടെഴുന്നേറ്റ്‌ ഏതാനുംമിനുട്ടുകള്‍ അവന്‍  ചെയ്ത അനുഗ്രഹങ്ങള്‍ക്ക്‌ നന്ദികാണിക്കാന്‍  തയ്യാറാവുന്നില്ലെങ്കില്‍ ...

"നിങ്ങക്കെന്തുപറ്റിഅല്ലാഹുവിന്‌ യാതൊരു ഗാംഭീര്യവും നിങ്ങള്‍  പ്രതീക്ഷിക്കുന്നില്ലേ?"(വി.ഖു:71:13)     എന്ന അല്ലാഹുവിന്റെ വചനം ഭയപ്പെടുക.

സഹോദരാ‍ാ.. ഇസ്ലാമെന്നാല്‍  പൂര്‍ണ്ണമായ സമര്‍പ്പണമാണെന്നും സര്‍വ്വലോകരക്ഷിതാവും അവന്റെ അടിമയും തമ്മിലുള്ള ഒരു കരാറാണെന്നുമൊക്കെ താങ്കള്‍  മനസ്സിലാക്കിയതല്ലേ. വല്ലപ്പോഴും നമസ്കരിക്കുന്ന ഒരാളാണ്‌ താങ്കള്‍ എങ്കില്‍ പോലും എത്രപ്രാവശ്യംഹൃദയത്തിനുമുകളില്‍ കൈവെച്ച്‌ "തീര്‍ച്ചയായും എന്റെ നമസ്കാരവും ബലിയും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു." എന്ന പ്രതിജ്ഞതാങ്കള്‍  ആവര്‍ത്തിച്ചിട്ടുണ്ടാവും. താങ്കള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന ഒരാളോട്‌ നിരന്തരമായി കരാര്‍  ലംഘനം നടത്താന്‍ താങ്കള്‍ തായ്യാറാവുമോഇല്ലെങ്കില്‍  പിന്നെ,സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവോട്‌ അതാവാമെന്നാണോ?

"കപടവിശ്വാസികര്‍ക്ക്‌ ഏറ്റവും പ്രയാസകരമായ നമസ്കാരമാണ്‌ 'ഫജ്‌റും' 'ഇശാഉ'മെന്നും അവ രണ്ടിന്റെയും പ്രാധാന്യമവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ മുട്ടുകുത്തി ഇഴഞ്ഞിട്ടെങ്കിലും അവരതിനു വരുമായിരുന്നു" എന്ന പ്രവാചക വചനവും "തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു  ബാധ്യതയാകുന്നു" എന്ന അല്ലാഹുവിന്റെവചനവും ഒന്ന് മനസ്സിരുത്തി വായിച്ച്‌ ആത്മാര്‍ത്ഥമായി സ്വന്തത്തോട്‌ ചോദിച്ചുനോക്കുക.
സ്വന്തം സ്രഷ്ടാവിനോട്‌ ചെയ്യുന്ന കരാര്‍ പാലിക്കുന്നതില്‍  താന്‍  എത്രമാത്രം ആത്മാത്ഥത കാണിക്കുന്നുണ്ടെന്ന്...

ഇത്രയൊക്കെ വായിച്ചിട്ടും ഇതിലൊന്നും വലിയ കാര്യമില്ലെന്ന മട്ടില്‍ 'കുഷ്ഠരോഗം ബാധിച്ചമനസ്സിനുടമകളായിഅവന്‍  നല്‍കിയ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കാതെ,അവന്‍  നല്‍ കിയ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച്‌ പിശാചിന്റെ ദുബോധനവും കേട്ട്‌ സുഖ നിദ്ര തുടരാന്‍ തന്നെയാണ്‌ വീണ്ടും താങ്കളുടെ തീരുമാനമെങ്കിര്‍.... കുടുതലായൊന്നും പറയാനില്ല.
പക്ഷെര്‍ക്കുക.
ആ ഉറക്കം ഒരു പക്ഷെഉണരുന്നത്‌ വരണ്ടുണങ്ങിയ ഭൂമിയില്‍...[തുടര്‍ന്ന് വായിക്കാന്‍ താഴെ യുള്ള കടപ്പാട് പേരില്‍ ക്ലിക്ക്‌ ചെയ്യുക ]